സർക്കാർ ജോലിയിൽ പ്രവേശിക്കാൻ പ്രായപരിധി നോക്കേണ്ടെന്ന് ഷാർജ ഭരണാധികാരി


സർക്കാർ ജോലിയിൽ പ്രവേശിക്കാൻ പ്രായപരിധി നോക്കേണ്ടെന്ന് ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. 18–60 വയസ്സിനിടയിലുള്ളവർക്ക് സർക്കാർ ജോലി ചെയ്യാമെന്നാണ് നിയമം പറയുന്നത്. വിവിധ വകുപ്പുകളിൽ ശാരീരിക വെല്ലുവിളി നേരിടുന്ന 45 പേരെ നിയമിച്ചു കൊണ്ടുള്ള ഉത്തരവും ഷെയ്ഖ് ഡോ. സുൽത്താൻ പുറപ്പെടുവിച്ചു. ഷാർജ മനുഷ്യ സേവന വിഭാഗം, മാനവ വിഭവശേഷി വിഭാഗം, ഷാർജ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലാണ് ഇവരെ നിയമിക്കുക.

ഷാർജ റേഡിയോയിലും ടിവിയിലും സംപ്രേഷണം ചെയ്യുന്ന ഡയറക്ട് ലൈൻ എന്ന പരിപാടിയിലൂടെയാണ് ഷെയ്ഖ് ഡോ. സുൽത്താൻ ഇക്കാര്യങ്ങൾ പ്രഖ്യാപിച്ചത്.

article-image

dfgd

You might also like

  • Lulu Exchange
  • Straight Forward

Most Viewed