കടൽത്തീരങ്ങളിൽ 10 കോടി കണ്ടൽക്കാടുകൾ നട്ടുപിടിപ്പിക്കാൻ സൗദി അറേബ്യ
കടൽത്തീരങ്ങളിൽ 10 കോടി കണ്ടൽക്കാടുകൾ നട്ടുപിടിപ്പിക്കാൻ സൗദി അറേബ്യ. സൗദിയുമായി ബന്ധപ്പെട്ട ചെങ്കടലിന്റെയും അറേബ്യൻ ഉൾക്കടലിന്റെയും തീരങ്ങളിൽ ആറ് കോടി കണ്ടൽ തൈകൾ ഇതിനകം നട്ടുപിടിപ്പിച്ചു. ചെടികളും മരങ്ങളും നട്ട് വളർത്തി മരഭൂമിയെ ഹരിതവത്കരിക്കാൻ പ്രവർത്തിക്കുന്ന ദേശീയകേന്ദ്രമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിൽ ഏറ്റവും കൂടുതൽ കണ്ടൽ തൈകൾ വച്ചുപിടിപ്പിച്ചത് ജിസാനിലെ ചെങ്കടൽ തീരത്താണ്. 33 ലക്ഷത്തിലധികം തൈകൾ ഇതിനകം ഇവിടെ വച്ചുപിടിപ്പിച്ചു. സൗദി ഗ്രീൻ ഇനിഷ്യേറ്റീവ്, വിഷൻ 2030 എന്നീ പദ്ധതികളുടെ ലക്ഷ്യപ്രാപ്തിക്കാണ് ഇതെന്നും ദേശീയ കേന്ദ്രം വ്യക്തമാക്കി. കണ്ടൽക്കാടുകൾ പരിസ്ഥിതി സംരക്ഷണത്തിന് വലിയ പങ്കാണ് വഹിക്കുന്നത്.
പാരിസ്ഥിതികം കൂടാതെ സാമ്പത്തികം ടൂറിസം മേഖലകളിലും കണ്ടൽക്കാടുകൾക്ക് വലിയ പ്രാധാന്യമുണ്ട്. അന്തരീക്ഷത്തിലെ കാർബൺ ആഗിരണത്തിന് സഹായിക്കുന്ന ഒരു സ്വാഭാവിക സംഭരണശാല കൂടിയാണ് കണ്ടൽക്കാടുകൾ.
sdgsx

