നിയമക്കുരുക്കിൽ പെട്ട പ്രവാസികൾക്കായി കുടുംബ നീതിമേള ഒക്ടോബർ 18-ന് ദുബായിൽ സംഘടിപ്പിക്കുന്നു
ശാരിക
ദുബൈ: പ്രവാസി ജീവിതത്തിൽ നിയമക്കുരുക്കിൽപ്പെട്ട് ബുദ്ധിമുട്ടുന്നവർക്കായി ദുബൈ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റിയുടെ (CDA) അംഗീകാരത്തോടെ കുടുംബ നീതിമേള സംഘടിപ്പിക്കുന്നു. മോഡൽ സർവീസ് സൊസൈറ്റിയും പ്രവാസി ഇന്ത്യൻ ലീഗൽ സർവീസ് സൊസൈറ്റിയും സംയുക്തമായാണ് ഈ സംഗമം ഒരുക്കിയിരിക്കുന്നത്. ഒക്ടോബർ 18-ന് ദുബായിലെ പേസ് ബ്രിട്ടീഷ് സ്കൂളിലാണ് പരിപാടി നടക്കുന്നത്.
വിവിധ മേഖലകളിൽ നിന്നുള്ള ഇരുപത്തഞ്ചോളം വിദഗ്ധരായ അഭിഭാഷകരും പത്തോളം പ്രമുഖ സൈക്കോളജിസ്റ്റുകളും ഫാമിലി കൗൺസിലർമാരും നീതിമേളയുടെ ഭാഗമായി സൗജന്യ സേവനങ്ങളുമായി പങ്കാളികളാകും. മുൻ കേരള ഹൈകോടതി ജഡ്ജി പി.കെ. ഷംസുദ്ദീൻ, മുൻ അംബാസഡർ ടി.പി. ശ്രീനിവാസൻ, പ്രവാസി ഇന്ത്യൻ ലീഗൽ സർവീസ് സൊസൈറ്റി ചെയർമാൻ അഡ്വ. ഷാനവാസ് കാട്ടകത്ത്, ഫൈയാസ് അഹ്മദ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി 0547352524 എന്ന നമ്പറിലേക്ക് വാട്സ്ആപ് ചെയ്യുകയോ https://legal.mssgulf.org എന്ന ലിങ്ക് സന്ദർശിക്കുകയോ ചെയ്യാവുന്നതാണ്.
asdasd

