ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടായി യുഎഇ തെരഞ്ഞെടുക്കപ്പെട്ടു
ശാരിക
അബുദാബി: ലോക രാജ്യങ്ങൾക്കിടയിൽ ഏറ്റവും ശക്തമായ പാസ്പോർട്ടെന്ന നേട്ടം കൈവരിച്ച് യുഎഇ. ഈ വർഷത്തെ പാസ്പോർട്ട് ഇൻഡക്സിലാണ് കൂടുതൽ രാജ്യങ്ങളിലേക്ക് വിസാരഹിത പ്രവേശനവും ലളിതമായ യാത്രാ സ്വാതന്ത്ര്യവും ഉറപ്പാക്കി യുഎഇ ഒന്നാമതെത്തിയത്. സിംഗപ്പൂരും മലേഷ്യയുമാണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്.
182 മൊബിലിറ്റി സ്കോറുള്ള യുഎഇ പാസ്പോർട്ട് ഉപയോഗിച്ച് 138 രാജ്യങ്ങളിലേക്ക് വിസയില്ലാതെയും 44 രാജ്യങ്ങളിലേക്ക് വിസ ഓൺ അറൈവൽ ഉൾപ്പെടെയുള്ള ലളിതമായ നടപടികളിലൂടെയും പ്രവേശിക്കാം. ബെൽജിയം, ഫ്രാൻസ്, ജർമ്മനി, ജപ്പാൻ തുടങ്ങിയ യൂറോപ്യൻ-ഏഷ്യൻ രാജ്യങ്ങൾ നാലാം സ്ഥാനത്തും യുകെ ഏഴാം സ്ഥാനത്തുമാണ്. പട്ടികയിൽ 72-ാം സ്ഥാനത്തുള്ള ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് 25 രാജ്യങ്ങളിലേക്ക് മാത്രമാണ് വിസയില്ലാതെ യാത്ര ചെയ്യാൻ സാധിക്കുക.
dfgdg

