മാതാപിതാക്കളേയും രണ്ട് സഹോദരന്മാരേയും കൊലപ്പെടുത്തിയ പ്രതികൾക്ക് മക്കയിൽ വധശിക്ഷ നടപ്പിലാക്കി
മാതാപിതാക്കളേയും രണ്ട് സഹോദരന്മാരേയും കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിക്കുകയും ചെയ്ത കേസിൽ രണ്ട് സൗദി സഹോദരങ്ങൾക്ക് മക്കയിൽ വധശിക്ഷ നടപ്പിലാക്കി. അബ്ദുൽ അസീസ് ബിൻ ഫഹദ് ബിൻ ഗസായി അൽ ഹാർത്തിയും അയാളുടെ സഹോദരി ഒഹൂദൂം ചേർന്നാണ് ക്രൂരമായ കൊലപാതകം ആസുത്രണം ചെയ്ത് നടപ്പിലാക്കിയത്. പിതാവായ ഫഹദ് ബിന് ഗസായ് അല്ഹാരിസിയെയും മാതാവായ ഫാത്തിമ ബിന്ത് ഹമദ് അല്ഹാരിസിയെയും സ്വന്തം സഹോദരങ്ങളായ അബ്ദുല്ലയെയും അബ്ദുറഹ്മാനെയുമാണ് ഇവർ കൊലപ്പെടുത്തിയത്. മാതാവിനും സഹോദരങ്ങള്ക്കും ഭക്ഷണത്തിൽ ഉറക്ക ഗുളിക കലര്ത്തി നല്കുകയും പിറ്റേന്ന് രാവിലെ ഉറങ്ങിക്കിടക്കുന്നതിനിടെ സഹോദരന് അബ്ദുറഹ്മാനും വീട്ടിനകത്ത് ഇരിക്കുകയായിരുന്ന സഹോദരന് അബ്ദുല്ലയ്ക്കും നേരെ നിറയൊഴിക്കുകയും ചെയ്തു. പ്രതികള് പിന്നീട് മാതാവിന്റെ കിടപ്പറയില് കയറി അവര്ക്കു നേരെയും നിറയൊഴിച്ചു.
മൂവരെയും വെടിവച്ച് കൊന്ന ശേഷം മൃതദേഹങ്ങള് കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു സ്ഥലത്ത് പ്രതികൾ എത്തിച്ചു. ശേഷം പിതാവിനെ അനുനയത്തില് ഇവിടെ എത്തിച്ച് പിതാവിനെയും വെടിവച്ചുകൊലപ്പെടുത്തി. തുടര്ന്ന് പെട്രോള് ഒഴിച്ചും ഗ്യാസ് സിലിണ്ടറുകള് തുറന്നിട്ടും മൃതദേഹങ്ങള് അടക്കം അഗ്നിക്കിരയാക്കുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
chcfgh

