യുഎഇയിൽ അഗ്നിസുരക്ഷാ മാർഗ നിർദേശങ്ങൾ കെട്ടിട ഉടമകൾ പാലിച്ചില്ലെങ്കിൽ കർശന നടപടി
അഗ്നിസുരക്ഷാ മാർഗ നിർദേശങ്ങൾ കെട്ടിട ഉടമകൾ പാലിച്ചില്ലെങ്കിൽ കർശന നടപടിയെടുക്കുമെന്നു സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ പറഞ്ഞു.ദെയ്റയിൽ അൽറാസ് പാർപ്പിട സമുച്ചയത്തിൽ തീ പടർന്നു 16 പേർ മരിക്കാനിടയായ സംഭവം സുരക്ഷാ മാനദണ്ഡം അവഗണിച്ചതിനെ തുടർന്നുണ്ടായതാണ്. സംഭവത്തെക്കുറിച്ചു വിശദമായ അന്വേഷണം തുടങ്ങിക്കഴിഞ്ഞു.
പാർപ്പിട സമുച്ചയ ഉടമകളും വാണിജ്യ കെട്ടിട ഉടമകളും റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളും സുരക്ഷാ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ദെയ്റയിലെ തീപിടിത്തം അതിവേഗം അണയ്ക്കാൻ സാധിച്ചെങ്കിലും 16 പേർക്കാണ് ജീവൻ നഷ്ടമായത്. ജീവനോടെ ശേഷിച്ചവരെ പുറത്തെത്തിക്കാനും തീ പടരാതിരിക്കാനും സിവിൽ ഡിഫൻസ് ശ്രമിച്ചു. സംഭവം അറിഞ്ഞ 6 മിനിറ്റിനകം സ്ഥലത്ത് ആദ്യ സംഘം എത്തിയതായും ഉദ്യോഗസ്ഥർ പറഞ്ഞു.
dfg




