ഡെലിവറി റൈഡർമാർക്ക് ദുബായിൽ ജോലി ചെയ്യുന്നതിന് ഡ്രൈവർ യോഗ്യതാ സർട്ടിഫിക്കറ്റ് നിർബന്ധം

ഡെലിവറി റൈഡർമാർക്ക് ദുബായിൽ ജോലി ചെയ്യുന്നതിന് ഡ്രൈവിങ് ലൈസൻസ് കൂടാതെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയിൽ (ആർടിഎ) നിന്ന് ഡ്രൈവർ യോഗ്യതാ സർട്ടിഫിക്കറ്റും നേടണമെന്ന് അധികൃതർ അറിയിച്ചു.
ഡെലിവറി മോട്ടോർബൈക്ക് റൈഡർമാരുടെ പ്രകടനം മെച്ചപ്പെടുത്താനും അതനുസരിച്ച് ദുബായിലെ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്ന സേവനങ്ങൾ മെച്ചപ്പെടുത്താനുമാണിത്. ഇത്തരം സർട്ടിഫിക്കേഷൻ എമിറേറ്റിലെ പ്രതിദിന ഡെലിവറി പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുമെന്നും ആർടിഎ അഭിപ്രായപ്പെട്ടു. ആർടിഎ വെബ്‌സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും സർട്ടിഫിക്കറ്റ് ലഭ്യമാണ്.
ഇതിനായി പ്രായോഗികവും ബുദ്ധിപരവുമായ പരിശീലന പരിപാടി വികസിപ്പിച്ചെടുത്തിട്ടുണ്ട്. പ്രതിരോധ ഡ്രൈവിങ്, സുരക്ഷാ ആവശ്യകതകൾ, ബൈക്കുകളുടെ ആനുകാലിക അറ്റകുറ്റപ്പണികൾ എന്നീ അടിസ്ഥാനകാര്യങ്ങൾ തുടങ്ങിയവ ആർടിഎ പരിശോധിക്കും.
സേവനമേഖലയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും അവരുടെ റൈഡർമാരുടെ സുരക്ഷ നിലനിർത്തുന്നതിനും സാമൂഹിക ഉത്തരവാദിത്തം കാണിച്ചു സഹകരിക്കാൻ ഡെലിവറി മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ കമ്പനികളോടും ആർടിഎ ആഹ്വാനം ചെയ്തു.
അൽ അഹ്‌ലി ഡ്രൈവിങ് സെന്റർ, ബെൽഹാസ ഡ്രൈവിങ് സെന്റർ, ബിൻ യാബർ ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ട്, ദുബായ് ഡ്രൈവിങ് സെന്റർ, എമിറേറ്റ്‌സ് ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ട്, എമിറേറ്റ്‌സ് ട്രാൻസ്‌പോർട്ട് ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ട്, എക്‌സലൻസ് ഡ്രൈവിങ്, ഗലാദാരി ഡ്രൈവിങ് സെന്റർ എന്നിവയുൾപ്പെടെ ആർടിഎയുടെ അംഗീകാരമുള്ള ഒമ്പത് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഒന്നിൽ കമ്പനികൾ തങ്ങളുടെ റൈഡർമാരെ റജിസ്റ്റർ ചെയ്യണം.
ബൈക്കർമാർ പ്രഫഷണൽ ആവശ്യകതകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയതിനു ശേഷം സർട്ടിഫിക്കറ്റുകൾ നൽകും. കൂടാതെ അതുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ ലഘൂകരിക്കാനും കഴിയും.
hfgh