റമസാൻ പ്രമാണിച്ച് തടവുകാർക്ക് മാപ്പു നൽകി വിട്ടയക്കാൻ യുഎഇ


റമസാൻ പ്രമാണിച്ച് അബുദാബി ജയിലിൽ കഴിയുന്ന 540 തടവുകാർക്ക് മാപ്പു നൽകി വിട്ടയക്കാൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. ഷെയ്ഖ് ഖലീഫയുടെ ഉത്തരവനുസരിച്ച് തടവുകാരെ വിട്ടയക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ആരംഭിച്ചതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

659 തടവുകാരെ വിട്ടയയ്ക്കാൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവിട്ടു.

210 തടവുകാരെ വിട്ടയയ്ക്കാൻ യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed