കണ്ണൂരിൽ കല്യാണവീട്ടിലേക്ക് ബോംബേറ്; യുവാവ് മരിച്ചു

കല്യാണ വീട്ടിലേക്ക് ബോംബ് എറിഞ്ഞതിനെ തുടര്‍ന്ന് യുവാവ് മരിച്ചു. കണ്ണൂരിലാണ് സംഭവം. ഏച്ചുര്‍ സ്വദേശി ജിഷ്ണു (26) ആണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. തോട്ടടയില്‍ കല്യാണ വീട്ടില്‍ പാട്ടുവെച്ചതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് വാനിലെത്തിയ പത്തംഗ സംഘം വീടിന് നേരെ ബോംബെറിഞ്ഞു. സംഭവസമയം വരനും വധുവും വീട്ടിലുണ്ടായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.