ഹൂതികള്‍ക്കെതിരെ രാജ്യാന്തര നടപടി ആവശ്യപ്പെട്ട് യുഎന്‍ രക്ഷാസമിതിയില്‍ യുഎഇ


അബുദാബിയില്‍ നടന്ന ഡ്രോണ്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഹൂതികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് യുഎഇ രംഗത്തെത്തിയത്. രാജ്യസുരക്ഷയെ ബാധിക്കുന്ന അക്രമ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താന്‍ കൂടുതല്‍ സഹകരണത്തിനും യുഎഇ ഡെപ്യൂട്ടി അംബാസിഡര്‍ മുഹമ്മദ് അബുഷാഹാബ് ആഹ്വാനം ചെയ്തു.രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ രാജ്യാന്തരതലത്തില്‍ ശക്തമായ നടപടികള്‍ വേണമെന്നാണ് യുഎഇ ആവശ്യപ്പെട്ടത്. രാജ്യത്തെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപരോധമേര്‍പ്പെടുത്തുമെന്നും സംയുക്ത നടപടികള്‍ക്കായി ഇന്റലിജന്‍സ് വിവരങ്ങള്‍ പങ്കുവെക്കണമെന്നും യുഎഇ ഡെപ്യൂട്ടി അംബാസിഡര്‍ പറഞ്ഞു.

സാധാരണ ജനങ്ങളെ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങള്‍ രാജ്യാന്തര ചട്ടങ്ങളും മര്യാദകളും ലംഘിക്കുന്നതാണ്. വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച്‌ തീവ്രവാദ സംഘടനകള്‍ നടത്തുന്ന അക്രമ പ്രവര്‍ത്തനങ്ങള്‍ ലോക രാജ്യങ്ങള്‍ക്ക് വധ ഭീഷണിയാണെന്നും യുഎഇ ചൂണ്ടിക്കാട്ടി.ഹൂതികള്‍ക്കെതിരെ യുഎഇക്ക് ഉറച്ച പിന്തുണയുമായി യുഎസ്, ഫ്രാന്‍സ്, യുകെ, ഇസ്രായേല്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു. മൂന്നാഴ്ചക്കിടെ നാല് തവണയാണ് യുഎഇക്ക് നേരെ ഹൂതി ആക്രമണം ഉണ്ടായത്. ജനങ്ങള്‍ ആശങ്കപ്പടേണ്ടതില്ലെന്നും ഏത് ആക്രമണത്തെ നേരിടാനും രാജ്യം തയ്യാറാണെന്നും യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു.

You might also like

Most Viewed