12.25 കോടി രൂപയ്ക്ക് ശ്രേയസ് അയ്യർ കോൽക്കത്ത നൈറ്റ് റൈഡേഴസിൽ

ഇന്ത്യൻ മധ്യനിര ബാറ്റ്സ്മാൻ ശ്രേയസ് അയ്യരെ 12.25 കോടി രൂപ നൽകി കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിൽ എത്തിച്ചു. എയിൻ മോർഗന്‍റെ പിൻഗാമിയായി ശ്രേയസ് അയ്യർ കോൽക്കത്തയുടെ നായകനാകുമെന്നാണ് കരുതുന്നത്. നായക സ്ഥാനത്തേക്ക് പരിഗണിക്കാൻ മറ്റ് ടീമുകളും ശ്രേയസിനായി വാശിയോടെ വിളിച്ചെങ്കിലും ഒടുവിൽ കോൽക്കത്തയ്ക്ക് ലഭിക്കുകയായിരുന്നു. രണ്ടുകോടി അടിസ്ഥാന വിലയുള്ള മാർക്വി താരങ്ങളുടെ ലേലത്തിൽ ശ്രേയസ് അയ്യർ മാത്രമാണ് 10 കോടി രൂപയ്ക്ക് മുകളിൽ പോയത്.
ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയെ 6.25 കോടിക്ക് പുതിയ ടീമായ ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കി. എട്ട് കോടി രൂപ നൽകി ന്യൂസിലൻഡ് പേസർ ട്രന്‍റ് ബോൾട്ടിനെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി.