ഹൂത്തികളെ നേരിടാൻ അമേരിക്ക യുഎഇയിലേയ്ക്ക് യുദ്ധകപ്പലുകളും വിമാനങ്ങളുമയക്കും

യുഎഇയ്ക്ക് നേരെ തുടർച്ചയായി ഹൂതി തീവ്രവാദികൾ നടത്തിവരുന്ന അക്രമണങ്ങളെ നേരിടാനും, തടയാനും പ്രതിരോധ സഹായവുമായി അമേരിക്ക രംഗത്ത്. ഇതിന്റെ ഭാഗമായി യുഎഇയെ സഹായിക്കാനായി മിസൈൽ പ്രതിരോധ സംവിധാനങ്ങളും, യുദ്ധകപ്പലുകളും, യുദ്ധവിമാനങ്ങളും അമേരിക്ക അയക്കുമെന്ന് യുഎസ് എംബസി അറിയിച്ചു. യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ അബുദാബി കിരീടാവകാശി മുഹമ്മദ് ബിൻ സഈദ് അൽ നഹ്യാൻ നടത്തിയ ഫോൺ സംഭാഷണത്തെ തുടർന്ന് നിലവിലെ ഭീഷണിയെ തുടർന്നാണ് ഇത്തരമൊരു നീക്കം നടത്തുന്നത്.
യുഎഇ നാവികസേനയുമായി സഹകരിച്ച് മിസൈൽ പ്രതിരോധ സംവിധാനം സ്ഥാപിക്കുന്നതിനോടൊപ്പം അഞ്ചാം തലമുറ യുദ്ധവിമാനങ്ങളും യുഎഇയിൽ അമേരിക്ക വിന്യസിക്കും.