യുഎഇയില്‍ കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ 10 മരണം


 

അബുദാബി: യുഎഇയില്‍ 3,552 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം ചികിത്സയിലായിരുന്ന 3,945 പേര്‍ രോഗമുക്തരായിട്ടുണ്ട്. പത്ത് മരണങ്ങളാണ് പുതിയതായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 170,694 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെ 2.42 കോടി കൊവിഡ് പരിശോധനകള്‍ യുഎഇയില്‍ നടത്തിയിട്ടുണ്ട്. ഇന്നുവരെയുള്ള കണക്കുകള്‍ പ്രകാരം 2,70,810 പേര്‍ക്കാണ് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 2,43,267 പേരും രോഗമുക്തരായി. 776 കൊവിഡ് മരണങ്ങളാണ് ഇതുവരെ സംഭവിച്ചത്. നിലവില്‍ രാജ്യത്ത് 26,767 കൊവിഡ് രോഗികളുണ്ട്.

You might also like

  • Arjun Chess Accademy
  • NEC
  • Straight Forward

Most Viewed