യുഎഇയില്‍ ഇന്നും മൂവായിരത്തിലധികം പുതിയ കൊവിഡ് രോഗികള്‍


 

അബുദാബി: യുഎഇയില്‍ പുതിയതായി 3,407 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 3,168 പേര്‍ രോഗമുക്തരാവുകയും ചെയ്തു. ഏഴ് കൊവിഡ് മരണങ്ങളാണ് രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,31,262 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. രാജ്യത്ത് ഇതുവരെ 2.3 കോടിയിലധികം കൊവിഡ് പരിശോധനകളാണ് നടത്തിക്കഴിഞ്ഞത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം യുഎഇയില്‍ 2,46,376 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 2,18,988 പേര്‍ രോഗമുക്തരാവുകയും 733 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 26,655 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed