യു.എ.ഇയിൽ പൊതുമാപ്പ് സമയപരിധി നാളെ അവസാനിക്കും


ദുബൈ: മാർച്ച് ഒന്നിനു മുൻപ് കാലാവധി അവസാനിച്ച വിസയുമായി യു.എ.ഇയിൽ തുടരുന്നവർക്ക് മടങ്ങാനുള്ള സമയപരിധി നാളെ അവസാനിക്കും. നാളെ കഴിഞ്ഞ് രാജ്യത്ത് തുടരുന്ന താമസ, സന്ദർശക, ടൂറിസ്റ്റ് വിസക്കാർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അറിയിച്ചു. യു.എ.ഇ പ്രഖ്യാപിച്ച പൊതുമാപ്പിന് സമാനമായ ഇളവ് ഇതിനകം ആയിരങ്ങൾക്കാണ് തുണയായത്. കോവിഡ് മൂലം അതിർത്തി അടച്ചതോടെ രാജ്യം വിടാൻ സാധിക്കാതെ പോയവർക്ക് 10 മാസത്തെ സാവകാശം ഇതിനോടകം ലഭിച്ചിരുന്നു.

അനധികൃതമായി യു.എ.ഇയിൽ തങ്ങിയതിനുള്ള ഫൈൻ പൂർണമായും അധികൃതർ വേണ്ടെന്ന് വെക്കുകയായിരുന്നു. പൊതുമാപ്പിന് സമാനമായ ഈ ആനുകൂല്യം പ്രയോജനപ്പെടുത്തി രാജ്യം വിടുന്നവർക്ക് മറ്റൊരു വിസയിൽ തിരിച്ചുവരാനും സൗകര്യമുണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed