അക്ഷയ്കുമാർ ഒരു സിനിമയ്‌ക്ക് വാങ്ങുന്നത് 135 കോടി !
ന്യൂഡൽഹി: വീണ്ടും പ്രതിഫലം കുത്തനെ ഉയർത്തി നടൻ അക്ഷയ് കുമാർ. പുതിയ സിനിമയ്ക്ക് വേണ്ടി 135 കോടി രൂപയാണ് നടൻ പ്രതിഫലം വാങ്ങുന്നത് എന്നാണ് പുതിയ റിപ്പോർട്ട്. ലോക്ക് ഡൗൺ സമയത്തും നടൻ പ്രതിഫലം ഉയർത്തിയിരുന്നു . അക്കാലത്തിന് ശേഷം അക്ഷയ് കുമാർ 99 കോടിയിൽ നിന്നും 108 കോടിയിലേക്ക് പ്രതിഫലം ഉയർത്തി. പിന്നീട് 117 കോടി രൂപ വരെ അദ്ദേഹം വാങ്ങി എന്നുമാണ് വിവരം.
താരമൂല്യവും ബോക്സോഫീസിൽ തുടർച്ചയായി വലിയ വിജയങ്ങൾ നടൻ നേടുന്നതിനാലും നിർമ്മാതാക്കൾ പണം മുടക്കാൻ തയ്യാറാവുന്നു എന്നാണ് റിപ്പോർട്ട്.

