യു.എ.ഇയിലെ സ്കൂളുകൾ ജനുവരി മൂന്നിന് തുറക്കും


ദുബൈ: യു.എ.ഇ.യിലെ പൊതുവിദ്യാലയങ്ങളിൽ ജനുവരി മൂന്നിന് ഞായറാഴ്ച ക്ലാസുകൾ ആരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചു. ആദ്യ രണ്ടാഴ്ചത്തെ ഇ-ലേണിങ്ങിന് ശേഷമായിരിക്കും സ്കൂളുകളിൽ നേരിട്ടെത്തിയുള്ള പഠനം തുടങ്ങുക. കോവിഡ് പ്രത്യേക സാഹചര്യം വിലയിരുത്തി ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടും. 50 ശതമാനം ജീവനക്കാർക്കുമാത്രമേ സ്കൂളുകളിലേക്ക് പ്രവേശനമുള്ളൂ. എല്ലാ കോവിഡ് മാനദണ്ഡങ്ങളും കൃത്യമായി പാലിക്കണമെന്നും നിർദേശമുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed