290 മില്ല്യൺ ഡോളറിന്റെ ബോംബുകൾ സൗദിക്ക് വിൽക്കാൻ അനുമതി നൽകി ട്രംപ്
റിയാദ്: സൗദി അറേബ്യയ്ക്ക് 290 മില്ല്യൺ ഡോളറിന്റെ ബോംബുകൾ‍് വിൽക്കാൻ അനുമതി നൽകി യു.എസ് േസ്റ്ററ്റ് ഡിപ്പാർട്ട്‌മെന്റ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥാനമൊഴിയാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് 290 മില്ല്യൺ യു.എസ് ഡോളറിന്റെ ബോംബ് സൗദിക്ക് വിൽക്കാൻ യു.എസ് ഒരുങ്ങുന്നത്. സൗദി അറേബ്യയിലെ മനുഷ്യാവകാശ ലംഘനങ്ങൾ വലയ ചർച്ചയാകുന്ന സമയത്ത് സൈനിക പിന്തുണ നൽകുന്ന അമേരിക്കയുടെ നടപടി വലിയ വിമർശനങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. ചെറിയ വ്യാസമുള്ള ജി.ബി.യു 39 ബോംബുകളും ഉപകരണങ്ങളും സൗദി അറേബ്യയ്ക്ക് വിൽക്കാൻ
സംസ്ഥാന വകുപ്പിന്റെ പ്രതിരോധ സുരക്ഷാ സഹകരണ ഏജൻസി ചൊവ്വാഴ്ചയാണ് അനുമതി നൽകിയത്.

