അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്: 24 കോടി ലഭിച്ചത് ഇന്ത്യക്കാരനും സുഹൃത്തുക്കളും ചേർന്നെടുത്ത ടിക്കറ്റിന്


അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്‍റെ 218−ാമത് നറുക്കെടുപ്പിൽ 24 കോടി രൂപ സ്വന്തമാക്കി ഇന്ത്യക്കാരനായ ദീപാങ്കർ റെഡ്ഡി. 11 സുഹൃത്തുക്കൾക്കൊപ്പം ചേർന്നെടുത്ത ടിക്കറ്റിനെ തേടിയാണ് സമ്മാനമെത്തിയത്. ദുബൈയിൽ താമസിക്കുന്ന 37കാരനായ ദിപാങ്കർ‍ റെഡ്ഡിയെയാണ് കൊവിഡ് കാലത്ത് ഭാഗ്യം നേടിയത്. ജൂലൈ 14ന് എടുത്ത ടിക്കറ്റിനെ തേടിയെത്തിയത് 1.2കോടി ദിർഹം, ഏകദോശം 24 കോടി രൂപയിലേറെയാണ്.

കഴിഞ്ഞ ഒന്പത് വർഷമായി ദുബൈയിൽ‍ പ്രവാസിയാണ് ദിപാങ്കർ‍. യതീം ഐ സെന്ററിൽ ഒപ്റ്റീഷ്യനായാണ് ജോലി ചെയ്യുന്നത്. 11 സുഹൃത്തുക്കൾക്കൊപ്പം ചേർന്നെടുത്ത ടിക്കറ്റിനെയാണ് ഭാഗ്യംതേടിയെത്തിയത്. സമ്മാനത്തുക പങ്കിട്ടെടുക്കുമെന്ന് ദീപാങ്കർ‍ പറഞ്ഞു. 

അതേസമയം ഇന്ത്യക്കാരനായ ഭോജ ഷെട്ടിഗരയാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ ആഢംബര വാഹനമായ ജീപ്പ് ഗ്രാന്റ് ചെറോക്കി സീരിസ് 03 സ്വന്തമാക്കിയത്. ഇത്തവണത്തെ നറുക്കെടുപ്പിലെ എല്ലാ സമ്മാനങ്ങളും നേടിയത് ഇന്ത്യക്കാരാണ്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed