പെരുന്നാൾ ഭക്ഷ്യ വിഭവകിറ്റുകൾ ഫ്രന്‍റ്സ് അസോസിയേഷന് കൈമാറി


മനാമ: കോവിഡിന്റെ പശ്ചാത്തലത്തിൽ റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷന്റെ ഫീനാഖെയർ പദ്ധതിയുടെ ഭാഗമായി നൽകുന്ന ഭക്ഷ്യകിറ്റുകൾ ഫ്രന്‍റ്സ് സോഷ്യൽ അസോസിയേഷനു കൈമാറി. ക്യാപിറ്റൽ ഗവർണറേറ്റ് സ്ട്രാറ്റജിക് പ്ലാനിങ്ങ് ആൻഡ് പ്രോജെക്ട്സ് മാനേജ്മെന്റ് ഹെഡ് യൂസുഫ്‌ യാഖൂബ് ലോറിയിൽ നിന്നും പ്രസിഡന്റ് ജമാൽ ഇരിങ്ങലാണ് കിറ്റുകൾ ഏറ്റുവാങ്ങിയത്. ദിശ സെന്റർ ഡയറക്ടർ അബ്ദുൽ ഹഖ് സന്നിഹിതനായിരുന്നു. നേരത്തേ ഏറ്റുവാങ്ങിയ കിറ്റുകൾ അർഹരായ നിരവധി ആളുകൾക്ക് വിതരണം ചെയ്തതായി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed