കോവിഡ്; യുഎഇയില്‍ പുതുതായി 491 പേർക്ക് രോഗം; 815 പേർ കൂടി രോഗ മുക്തരായി


അബുദാബി: യുഎഇയില്‍ 815 പേർ കൂടി കോവിഡ്–19 മുക്തരായി. ഇതോടെ രോഗം ഭേദമായവരുടെ ആകെ എണ്ണം 26,761 ആയി. രോഗം ബാധിച്ച് ഒരാൾ മരിക്കുകയും 491 പേർക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തതായി ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 

നിലവിൽ രാജ്യത്ത് ആകെ 41,990 രോഗികളാണുള്ളത്. ആകെ മരണസംഖ്യം– 288. ഇന്നലെ 40,000 പേരിൽ നടത്തിയ കോവിഡ് പരിശോധനയിലാണ് 491 പേർക്ക് രോഗം സ്ഥിരീകരിച്ചത്. എല്ലാവർക്കും രോഗം ഭേദപ്പെടട്ടെ എന്ന് മന്ത്രാലയം ആശംസിക്കുകയും പ്രതിരോധ പ്രവർത്തനങ്ങളിൽ പൊതുജനം പൂർണതോതിൽ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed