കോവിഡ്: ഖത്തറിൽ 1828 പുതിയ രോഗികൾ , 1956 പേര്‍ക്ക് രോഗമുക്തി
ദോഹ: ഖത്തറിൽ ഇന്ന് 1828 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. രോഗവിമുക്തരുടെ എണ്ണം 55,252 എത്തി. അതേസമയം മരണങ്ങൾ ഒന്നും തന്നെ ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നത് എറെ ആശ്വസകരമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,165 പേരില്‍ നടത്തിയ പരിശോധനയിലാണ് 1,828 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചത്.
1,956 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗവിമുക്തരുടെ പട്ടിക 55,252 ആയും ഉയര്‍ന്നു. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 23,094 ആയി. തീവ്ര പരിചരണ വിഭാഗത്തില്‍ 232 പേരാണ് ചികിത്സയിലുള്ളത്. മൊത്തം രോഗബാധിതരുടെ എണ്ണം 78,416 ആണ്. രാജ്യത്ത് കോവിഡ് പരിശോധനക്ക് വിധേയമാകുന്നവരുടെ എണ്ണം 28,6830 എത്തി. മരണസംഖ്യ 70 ആണ്.

