കമൽഹാസൻ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കുമായി കൂടിക്കാഴ്ച നടത്തി
ഭുവനേശ്വർ: ചലച്ചിത്ര താരവും മക്കൾ നീതി മയ്യം അദ്ധ്യക്ഷനുമായ കമൽഹാസൻ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കുമായി കൂടിക്കാഴ്ച നടത്തി. ഭുവനേശ്വറിലെത്തിയാണ് കമല്‍ നവീന്‍ പട്‌നായികിനെ കണ്ടത്. ഒരു രാഷ്ട്രീയക്കാരനെന്ന നിലയിൽ അദ്ദേഹത്തിന്‍റെ ഉപദേശങ്ങൾ സ്വീകരിക്കാനാണ് പട്നായിക്കിനെ കണ്ടതെന്ന് കമൽഹാസൻ പറഞ്ഞു. താൻ അദ്ദേഹത്തോട് ചില ചോദ്യങ്ങൾ ചോദിച്ചു. അതിന് മികച്ച ഉത്തരങ്ങൾ ലഭിച്ചു. ഞങ്ങൾ പട്നായിക്കിനെ നിരീക്ഷിക്കുകയും അദ്ദേഹത്തിൽ നിന്ന് പഠിക്കുകയും ചെയ്യുന്നുവെന്ന് കമൽഹാസൻ കൂടിക്കാഴ്ചയ്ക്കുശേഷം പറഞ്ഞു. പുതിയ രാഷ്ട്രീയ പരീക്ഷണത്തിനൊരുങ്ങുന്ന കമല്‍ഹാസന്‍റെ ഒഡീഷ സന്ദര്‍ശനം രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.

