കെ.എം. ബഷീറിന്റെ കുടുംബത്തിന് യൂസഫലി 10 ലക്ഷം രൂപ നല്‍കും


അബുദാബി: ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കട്ടരാമൻ ഓടിച്ച വാഹനം ഇടിച്ചു  മരിച്ച ,സിറാജ് ദിനപത്രം തിരുവനന്തപുരം  ബ്യുറോ ചീഫ് കെ.എം ബഷീറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകുമെന്ന് എം. എ യൂസഫലി അറിയിച്ചു. ഭാര്യയും പറക്കമുറ്റാത്ത രണ്ടു പിഞ്ചു കുട്ടികളുമടങ്ങുന്നതാണ് ബഷീറിന്റെ കുടുംബം. ധാർമിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ഒരു യുവ മാധ്യമ പ്രവർത്തകനെയാണ് കേരളത്തിന് നഷ്‌ടമായതെന്ന് അനുശോചന സന്ദേശത്തിൽ യൂസഫലി പറഞ്ഞു. തുക ഉടൻ തന്നെ ബഷീറിന്റെ കുടുംബത്തിന് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed