മിഡിൽ ഈസ്റ്റ് ലീഡിങ് നാഷണൽ പാർക്ക് പുരസ്കാരം; യുഎഇയുടെ ഏക പ്രതിനിധിയായി ഷാർജയുടെ 'മെലീഹ'


ഷീബ വിജയൻ

ഷാർജ: അന്താരാഷ്ട്ര വിനോദസഞ്ചാര മേഖലയിലെ പ്രമുഖ പുരസ്കാരങ്ങളിലൊന്നായ 'വേൾഡ് ട്രാവൽ അവാർഡ്‌സ് 2026'ലെ 'മിഡിൽ ഈസ്റ്റ് ലീഡിങ് നാഷണൽ പാർക്ക്' വിഭാഗത്തിൽ യു.എ.ഇയിൽ നിന്നുള്ള ഏക നാമനിർദേശമായി മെലീഹ നാഷണൽ പാർക്ക് തിരഞ്ഞെടുക്കപ്പെട്ടു. മേഖലയിലെ മറ്റ് പ്രമുഖ ദേശീയോദ്യാനങ്ങളോടൊപ്പമാണ് ഷാർജയുടെ ഈ പൈതൃക-പരിസ്ഥിതി വിനോദസഞ്ചാരകേന്ദ്രം പുരസ്കാരത്തിനായി മത്സരിക്കുന്നത്.

ഇസ്രായേലിലെ മസാദ, സൗദിയിലെ അസീർ, ഒമാനിലെ അൽ സലീൽ, ഇറാനിലെ ഗൊലസ്താൻ എന്നീ നാല് നാഷണൽ പാർക്കുകളാണ് മെലീഹയ്ക്കൊപ്പം അന്തിമ പട്ടികയിൽ ഇടംപിടിച്ചിട്ടുള്ളത്. യു.എ.ഇയുടെ ചരിത്ര-പുരാവസ്തു പൈതൃകവും ജൈവവൈവിധ്യവും സംരക്ഷിക്കുന്നതിൽ മെലീഹ പുലർത്തുന്ന മികവിനുള്ള അംഗീകാരമാണ് ഈ നേട്ടം. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുള്ള 'ഫായ പാലിയോലാൻഡ്‌സ്‌കേപ്പിന്റെ' ഭാഗമാണ് മെലീഹ നാഷണൽ പാർക്ക്. അവാർഡിനായുള്ള പൊതുജന വോട്ടിങ് 2026 ജൂലൈ 31 വരെ തുടരുമെന്ന് അധികൃതർ അറിയിച്ചു.

article-image

asdsas

You might also like

  • Lulu Exchange
  • Straight Forward

Most Viewed