ദുബായ് ഇറാനിയൻ ആശുപത്രിയിലെ മുൻ ഇന്ത്യൻ ജീവനക്കാർക്ക് പിന്തുണയുമായി വിദേശകാര്യ മന്ത്രാലയം


ഷീബ വിജയൻ

ദുബായിലെ ഇറാനിയൻ ആശുപത്രി അടച്ചുപൂട്ടാനുള്ള പ്രാദേശിക സർക്കാരിന്റെ തീരുമാനത്തെ തുടർന്ന് വിസ നിയന്ത്രണങ്ങൾ നേരിടുന്ന 130-ലധികം ഇന്ത്യൻ ആരോഗ്യപ്രവർത്തകർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകിവരുന്നതായി വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് രാജ്യസഭയെ അറിയിച്ചു. ബാധിക്കപ്പെട്ട ജീവനക്കാരുമായി യുഎഇയിലെ ഇന്ത്യൻ മിഷനും കോൺസുലേറ്റും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും നയതന്ത്ര മാർഗങ്ങളിലൂടെ വിഷയം പ്രാദേശിക അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എങ്കിലും വിസ സംബന്ധിച്ച തീരുമാനങ്ങൾ അതത് രാജ്യങ്ങളുടെ പരമാധികാര പരിധിയിൽ വരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറ്റൊരു ചോദ്യത്തിന് മറുപടിയായി, യുഎസ് അതിർത്തിയിൽ 'ഓപ്പറേഷൻ ചെക്ക്മേറ്റ്' നടപടിയുടെ ഭാഗമായി അറസ്റ്റിലായ 52 പേരിൽ 30 പേർ ഇന്ത്യൻ പൗരന്മാരാണെന്ന വിവരം ലഭിച്ചതായി മന്ത്രി അറിയിച്ചു. അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതായി ആരോപിക്കപ്പെട്ട ഇവരെ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം നാടുകടത്താനാണ് യുഎസ് അധികൃതരുടെ തീരുമാനം. അറസ്റ്റിലായവരുടെ വ്യക്തമായ വിവരങ്ങൾക്കായി വാഷിംഗ്ടണിലെ ഇന്ത്യൻ എംബസി വഴി യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷനുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

article-image

adfdsadasda

You might also like

  • Lulu Exchange
  • Straight Forward

Most Viewed