അബൂദബിയിൽ കോടതി നടപടികൾക്ക് ലോകത്താദ്യമായി സമഗ്ര എ.ഐ പ്ലാറ്റ്‌ഫോം


ഷീബ വിജയൻ

അബൂദബി: നീതിന്യായ സംവിധാനം കൂടുതൽ വേഗമേറിയതും കാര്യക്ഷമവുമാക്കാൻ പൂർണതോതിലുള്ള നിർമിത ബുദ്ധി (എ.ഐ) അധിഷ്ഠിത പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് അബൂദബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റ്. കോടതി ഭരണനിർവഹണത്തിലും വിചാരണ നടപടികളിലും എ.ഐ സാങ്കേതികവിദ്യ പൂർണ്ണമായി സംയോജിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ ജുഡീഷ്യൽ പ്ലാറ്റ്‌ഫോമാണിത്. കേസ് ഫയലുകൾ വിശകലനം ചെയ്യാനും നിയമ ഗവേഷണത്തിനും മുൻകാല വിധിന്യായങ്ങൾ പരിശോധിക്കാനും ഈ സംവിധാനം സഹായിക്കും. പുതിയ സാങ്കേതികവിദ്യ വിചാരണക്കാലയളവ് ഗണ്യമായി കുറയ്ക്കുമെന്ന് ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്‌യാൻ വ്യക്തമാക്കി. എന്നാൽ, കേസുകളിൽ അന്തിമവിധിയും തീർപ്പും കൽപ്പിക്കാനുള്ള പൂർണമായ അധികാരം ന്യായാധിപന്മാർക്ക് തന്നെയായിരിക്കും.

article-image

്ി്ിോ്േോ്േ

You might also like

  • Lulu Exchange
  • Straight Forward

Most Viewed