മി​ന, അ​റ​ഫ, മു​സ്​​ദ​ലി​ഫ: പാ​ച​ക ഗ്യാ​സ്​ നി​രോ​ധ​നം നി​ല​വി​ല്‍ വ​ന്നു


ജിദ്ദ: മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളില്‍ പാചക ഗ്യാസ് നിരോധനം നിലവില്‍ വന്നു. തീര്‍ഥാടകരുടെ തന്പുകള്‍ക്കും  ഗവണ്‍മന്‍റ് വകുപ്പ് ആസ്ഥാനങ്ങള്‍ക്കും നിരോധനം ബാധകമാകും. അഗ്നിബാധ പോലുള്ള അപകടങ്ങള്‍ ഒഴിവാക്കാനാണ് മുന്‍കരുതലെന്നോണം പാചക ഗ്യാസ് സിലിണ്ടറുകള്‍ക്ക് സിവില്‍ ഡിഫന്‍സ് നിരോധനം ഏര്‍പ്പെടുത്തിയത്.വിവിധ സുരക്ഷ വകുപ്പുകളുമായി സഹകരിച്ച്‌ തീരുമാനം നടപ്പാക്കുമെന്ന് സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ മുഹമ്മദ് അല്‍ഹമാദി പറഞ്ഞു. സിലിണ്ടറുകള്‍ കണ്ടാല്‍ പിടിച്ചെടുക്കും. 

നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശിക്ഷാനടപടികളുണ്ടാകും. മശാഇറുകളിലേക്കുള്ള വിവിധ റോഡുകളില്‍ നിരീക്ഷണമുണ്ടാകും. മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിലെ തമ്ബുകളിലും ഗവണ്‍മന്‍റ് സ്ഥാപനങ്ങളിലും കച്ചവട സ്ഥലങ്ങളിലും പരിശോധനയ്ക്ക് പ്രത്യേക സംഘമുണ്ടാകുമെന്നും വക്താവ് പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed