ഫോബ്സ് മിഡില്‍ ഈസ്റ്റ് പട്ടികയില്‍ എം.എ.യൂസഫലി ഒന്നാം സ്ഥാനത്ത്


ദുബായ്: മധ്യപൂര്‍വേഷ്യയില്‍ വിജയം നേടിയ ഇന്ത്യന്‍ ബിസിനസുകാരുടെ ഫോര്‍ബ്സ് മിഡില്‍ ഈസ്റ്റിന്റെ ഏഴാമത് പട്ടികയില്‍ പതിവുപോലെ ഒന്നാം സ്ഥാനത്ത് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലിയാണ്.ഡോ.ബി.ആര്‍.ഷെട്ടി, സുനില്‍ വാസ്വാനി എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. തുടര്‍ സ്ഥാനങ്ങളില്‍ മലയാളികളായ രവി പിള്ള, പി.എന്‍.സി.മേനോന്‍, ഡോ.ആസാദ് മൂപ്പന്‍ ഡോ.ഷംസീര്‍ വയലില്‍, അദീബ് അഹമദ്, ഷാംലാല്‍ അഹമദ് എന്നിവര്‍ ഇടംപിടിച്ചു. ദുബായില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ സ്ഥാനപതി നവ് ദീപ് സിങ് സുരി, ഷെയ്ഖ് മുഹമ്മദ് ബിന്‍ മക്തൂം ബിന്‍ ജുമാ അല്‍ മക്തൂം തുടങ്ങിയവര്‍ സംബന്ധിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed