സ്വര്‍ണ്ണ ഇറക്കുമതിക്ക് ചുങ്കം; പ്രതീക്ഷയോടെ ഗള്‍ഫ് വിപണി


യു എ ഇ: സ്വര്‍ണം ഇറക്കുമതിക്ക് അധിക ചുങ്കം ഏര്‍പ്പെടുത്താനുള്ള കേന്ദ്ര ബജറ്റിലെ നിര്‍ദേശം ഗള്‍ഫിലെ സ്വര്‍ണവിപണിക്ക് അനുഗ്രഹമായി മാറും. ചുങ്കം ഉയരുന്നതോടെ നാട്ടിലെ സ്വര്‍ണവിലയേക്കാള്‍ രണ്ടര ശതമാനം വിലക്കുറവില്‍ ഗള്‍ഫില്‍ സ്വര്‍ണം ലഭിക്കും. ഇതോടെ നാട്ടിലേക്കുള്ള സ്വര്‍ണകടത്ത് വര്‍ധിക്കാനും ഇടയാക്കും.

ഗള്‍ഫില്‍ സ്വര്‍ണത്തിന് വാറ്റ് പ്രഖ്യാപിച്ചതോടെ നാട്ടിലെ സ്വര്‍ണ വിലയും ഗള്‍ഫിലെ സ്വര്‍ണവിലയും കാര്യമായ വ്യത്യാസമില്ലാത്ത അവസ്ഥയായിരുന്നു. എന്നാല്‍, സ്വര്‍ണത്തിനുള്ള ഇറക്കുമതി ചുങ്കം പത്ത് ശതമാനത്തില്‍ നിന്ന് 12.5 ശതമാനം വര്‍ധിപ്പിക്കാനുള്ള കേന്ദ്ര ബജറ്റ് നിര്‍ദേശം നാട്ടില്‍ സ്വര്‍ണവില ഉയരാന്‍ കാരണമാകുമെന്ന് ജ്വല്ലറി രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.

നേരത്തേ പത്ത് ശതമാനം ഇറക്കുമതി ചുങ്കവും മൂന്ന് ശതമാനം ജി.എസ്.ടിയുമാണ് സ്വര്‍ണത്തിന് നല്‍കേണ്ടിയിരുന്നത്. ഇന്നത്തെ വിലയനുസരിച്ച്‌ യു.എ.ഇയില്‍ ഗ്രാമിന് 161.25 ദിര്‍ഹമാണ് വില. ഏകദേശം 3084 ഇന്ത്യന്‍ രൂപ. നാട്ടില്‍ അതേസമയം ഗ്രാമിന് 3144 രൂപയും മൂന്ന് ശതമാനം ജി.എസ്.ടിയും നല്‍കേണ്ടി വരും.

നാട്ടിലെ സ്വര്‍ണ വിപണിയെ അപേക്ഷിച്ച്‌ ഗള്‍ഫിലും, സിങ്കപ്പൂരിലും വില കുറയുന്നതോടെ ഈ രാജ്യങ്ങളില്‍ നിന്ന് നാട്ടിലേക്ക് സ്വര്‍ണം കടത്താനുള്ള നിയമവിരുദ്ധ പ്രവണതകള്‍ വര്‍ധിക്കുമെന്നും ഈ രംഗത്തുള്ളവര്‍ സൂചന നല്‍കുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed