വ്യാജ ഫോണ്‍ സന്ദേശങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
ദോഹ: ഉപോഭോക്താക്കള്‍ക്ക് വരുന്ന വ്യാജ ഫോണ്‍ സന്ദേശങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് ഖത്തര്‍ ഇസ്‌ലാമിക് ബാങ്കിന്റെ മുന്നറിയിപ്പ്. ഉപഭോക്താവിന്റെ കാര്‍ഡ് റദ്ദാക്കിയെന്നും അടിയന്തരമായി തിരികെ വിളിക്കണമെന്നും ആവശ്യപ്പെട്ടുള്ള വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശം. ഇത്തരം സന്ദേശങ്ങള്‍ അവഗണിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. ഒരു കാരണവശാലും സ്വകാര്യ വിവരങ്ങളോ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളോ പങ്കുവയ്ക്കരുത്. ഫോണ്‍, എസ്‌എംഎസ്, വാട്‌സാപ് ഇമെയില്‍, സംശയാസ്പദമായ വെബ്‌സൈറ്റുകള്‍ എന്നിവയിലൂടെ പ്രത്യേകിച്ചും സ്വകാര്യ വ്യക്തിഗത വിവരങ്ങള്‍ പങ്കുവയ്ക്കരുത്. കാര്‍ഡ് റദ്ദാക്കിയെന്ന തരത്തില്‍ സന്ദേശമെത്തിയാല്‍ അടിയന്തരമായി info@qib.com.qa എന്ന ഇ-മെയില്‍ വിലാസത്തിലോ 44448444 എന്ന നമ്ബറിലോ അധികൃതരെ വിവരം അറിയിക്കണം.

