കര്‍ണാടകയില്‍ 11 എംഎല്‍എമാര്‍ രാജിവെക്കാന്‍ ഒരുങ്ങുന്നു


ബംഗലൂരു : കര്‍ണാടകയില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി. 11 എംഎല്‍എമാര്‍ നിയമസഭാംഗത്വം രാജിവെക്കാന്‍ ഒരുങ്ങുന്നു. മുതിര്‍ന്ന ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് ജെഡിഎസ് എംഎല്‍എമാരുമാണ് രാജിക്കൊരുങ്ങുന്നത്. രാജിവെക്കാനായി എംഎല്‍എമാര്‍ സ്പീക്കര്‍ രമേഷ് കുമാറിന്റെ ചേംബറിലെത്തി. രാജിവെക്കാനാണ് തങ്ങള്‍ സ്പീക്കറുടെ ഓഫീസിലെത്തിയതെന്ന് മുന്‍ ആഭ്യന്തരമന്ത്രി രാമലിംഗറെഡ്ഡി പറഞ്ഞു.

സിദ്ധരാമയ്യ സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായിരുന്നു രാമലിംഗറെഡ്ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരില്‍ സ്ഥാനം ലഭിക്കാത്തതില്‍ അതൃപ്തനായിരുന്നു റെഡ്ഡി. കോണ്‍ഗ്രസില്‍ നിന്നും രാജിവെക്കുന്നതായും അദ്ദേഹം പറഞ്ഞു. ജെഡിഎസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ എച്ച്‌ വിശ്വനാഥും രാജിവെക്കാന്‍ എത്തിയവരില്‍ ഉള്‍പ്പെടുന്നു.

എന്നാല്‍ ആരും രാജിവെക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡി കെ ശിവകുമാര്‍ പറഞ്ഞു. വിമത നേതാക്കളെ അനുനയിപ്പിക്കാന്‍ ഡി കെ ശിവകുമാറിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും ബംഗലൂരുവിലേക്ക് തിരിച്ചിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed