ദുബായിൽ അമ്മയെ പീഡിപ്പിച്ചുകൊന്ന ദമ്പതികൾക്കെതിരെ കേസ്


ദുബായ്: മകന്റെയും മരുമകളുടെയും പീഡനത്തിന് ക്രൂര പീഡനത്തിന് ഇരയായി വയോധിക മരിച്ചതിനെ തുടർന്ന ദുബായിൽ ഇന്ത്യൻ ദമ്പതികൾക്കെതിരെ കേസ് റജിസ്റ്റർ ചെയ്തു. ഇരുപത്തിയൊൻപതുകാരനായ മകനെയും ഭാര്യയെയും അൽ ഖുസൈസ് പോലീസ് കസ്റ്റഡിയിൽ എടുത്തു. അയൽക്കാരൻ നൽകിയ പരാതിയെ തുടർന്നാണ് കേസ് എടുത്തത്. ഇവരെ കോടതിയിൽ ഹാജരാക്കി. ദമ്പതികളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

കുട്ടിയെ ശരിയായ രീതിയിൽ പരിചരിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു പീഡനമെന്നാണ് പരാതിയിൽ പറയുന്നത്. 2018 ജൂലൈ മുതൽ പീഡിപ്പിച്ചിരുന്നുവെന്നാണ് കരുതുന്നത്. 2018 ഒക്ടോബർ 31-നാണ് സ്ത്രീ മരിച്ചത്. മരിക്കുമ്പോൾ അമ്മയ്ക്ക്‌ 29 കിലോ മാത്രമേ ഭാരം ഉണ്ടായിരുന്നുള്ളുവെന്നാണ് ഫൊറൻസിക് റിപ്പോർട്ട്. മരിക്കും മുമ്പ് അമ്മയ്ക്ക് ക്രൂരമായ മര്‍ദനം ഏറ്റിരുന്നതായും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. എല്ലുകൾക്കും വാരിയെല്ലുകൾക്കും കാര്യമായി ക്ഷതമേറ്റിരുന്നു. 

ആന്തരിക രക്തസ്രാവവും ശരീരത്തിനേറ്റ പൊള്ളലുമാണ് മരണകാരണം. ഇരുകണ്ണുകളിലും മാരകമായി മുറിവേൽപ്പിക്കുകയും ചെയ്തിരുന്നു. പരാതി നൽകിയ അയൽക്കാരന്റെ ഭാര്യ ദമ്പതികളുടെ ഫ്ളാറ്റ് സന്ദർശിച്ചപ്പോൾ കുട്ടിയെ നോക്കുന്നതിനെ കുറിച്ചു മകന്റെ ഭാര്യ പരാതി പറഞ്ഞിരുന്നു. ജോലിക്കു പോകുമ്പോൾ കുട്ടിയെ ശരിയായി പരിചരിക്കാത്തതിനാൽ കുട്ടിക്ക് അസുഖം വന്നെന്നായിരുന്നു പരാതി. പിന്നീട് മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് മാതാവിനെ ഫ്ളാറ്റിന്റെ ബാൽക്കണിയിൽ വിവസ്ത്രയായി അയൽവാസി കണ്ടത്. ശരീരമാകെ പൊള്ളലേറ്റതിന്റെ പാടുകളുമുണ്ടായിരുന്നു. ഉടൻ സെക്യൂരിറ്റി ജീവനക്കാരെ വിവരം അറിയിച്ചു സ്ത്രീയെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ  ആരോഗ്യസ്ഥിതി വഷളായതിനാൽ സ്ത്രീ മരണത്തിനു കീഴടങ്ങുകയായിരുന്നു. ജൂലൈ 3 വരെ കേസിന്റെ വിചാരണ കോടതി നീട്ടി. അതുവരെ ദമ്പതികൾ പോലീസ് കസ്റ്റഡിയിൽ തുടരും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed