പ്രവാസ ലോകത്ത് ഫുട്ബോൾ തന്പുകൾ സജീവം
അബുദാബി : ലോകകപ്പ് ഫുട്ബോൾ പുരോഗമിച്ചുകൊണ്ടിരിക്കെ, ലോകമെങ്ങും കളി കാണാനുള്ള ആവശേത്തിലാണ് ആരാധകർ. നാട്ടിലെങ്ങും സംഘടനകളായും, വിവിധ സംഘങ്ങൾ ചേർന്നും, വായനശാലയുടെ കീഴിലും കളി ആസ്വദിക്കാനുള്ള നിരവധി സംവിധാനങ്ങളാണ് ചെയ്തിരിക്കുന്നത്. എന്നാൽ ലോകകപ്പ് ആവേശം ആസ്വദിക്കാൻ പ്രവാസലോകത്തും അനേകം ആരാധകരാണ് ഒന്നിക്കുന്നത്. ഒന്നിച്ചിരുന്ന് ഫുട്ബോൾ കളിയാസ്വദിക്കാനുള്ള പലതരം സംവിധാനങ്ങളുണ്ടെങ്കിലും വലിയ തന്പുകൾ ഒരുക്കിയാണ് പ്രവാസ ലോകത്ത് ഫുട്ബോൾ ആരാധകർവേറിട്ടു നിൽക്കുന്നത്. ഇഫ്താർ ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ വലിയ തന്പുകളിലാണ് മിക്കയിടങ്ങളിലും ഫുട്ബോൾ കാണാനുള്ള സൗകര്യമൊരുക്കിയിരിക്കുന്നത്. േസ്റ്റഡിയത്തിലിരുന്ന് കളിയാസ്വദിക്കുന്ന പ്രതീതിയിൽ ആവേശമൊട്ടും ചോരാതെ മത്സരം ആസ്വദിക്കാൻ ഇവിടെ അവസരം ലഭിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.
നൂറ് മുതൽ അഞ്ഞൂറ് ആളുകൾക്ക് വരെ ഇരുന്ന് കളിയാസ്വദിക്കാൻ സൗകര്യമുള്ള തന്പുകൾ അബുദാബി നഗരത്തിലുണ്ട്. അബുദാബിയിലെ റോയൽ മെറിഡിയനിലെ തന്പിൽ കളികാണാൻ നൂറുകണക്കിന് ആളുകളാണ് എത്തുന്നത്.
പത്തും ഇരുപതും അടി വലിപ്പമുള്ള സ്ക്രീനുകളിലാണ് മത്സരങ്ങൾ പ്രദർശിപ്പിക്കുന്നത്. നാല് ഭാഗത്തുമിരുന്ന് കളി കാണാനുള്ള സൗകര്യമാണ് സാധാരണയായി ഇത്തരം ടെന്റുകൾ നൽകുന്നത്. തന്പുകളുടെ സൗകര്യങ്ങൾക്കനുസരിച്ച് ഭക്ഷണം കഴിച്ചും അൽപ്പം ലഹരി നുണഞ്ഞും കളികൾ ആസ്വദിക്കാനും സൗകര്യം ഉണ്ട്. മത്സരങ്ങൾ കാണുന്നതിന് പ്രവേശന ഫീസ് ആവശ്യമുള്ളതും ആവശ്യമില്ലാത്തതുമായ തന്പുകളുണ്ട്.
ഹോട്ടലുകളിൽ ആരാധകരെ ആകർഷിക്കാനായി മത്സരങ്ങൾ കാണുന്നതിന് പുറമെ ഫുട്ബോളുമായി ബന്ധപ്പെട്ട നിരവധി ഇൻഡോർ കളികളും സമ്മാനപദ്ധതികളും ഒരുക്കുന്നുണ്ട്. കുടുംബവുമായെത്തി ഇഷ്ട ടീമുകളുടെ മത്സരങ്ങൾ ആഘോഷമാക്കാൻ ഇവിടെ അവസരമുണ്ട്. കുട്ടികൾക്ക് ഗോളുകൾ അടിക്കാനുള്ള പോസ്റ്റും ബോളും, േസ്റ്റഡിയത്തിലേതിന് സമാനമായി മുഴുവൻ ടീമുകളുടെയും കൊടികൾ, ജേഴ്സികൾ എന്നിവയെല്ലാം നൽകുന്ന തന്പുകളുണ്ട്. മത്സരങ്ങൾ ആസ്വദിക്കാനെത്തുന്നവർക്ക് ചില ഇളവുകളും നൽകി ആരാധകരെ ആകർഷിക്കുന്നു.




