വിഴിഞ്ഞത്ത് യുവാവിനെ നടുറോഡിലിട്ട് തല്ലിക്കൊന്നു ; സഹോദരങ്ങൾ പിടിയിൽ


ഷീബ വിജയൻ

തിരുവനന്തപുരം: വിഴിഞ്ഞം മുക്കോലയിൽ യുവാവിനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ചു കൊലപ്പെടുത്തി. മുക്കോല സ്വദേശി സുമൻ (38) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരങ്ങളായ അച്ചു, അനന്തം എന്നിവരടക്കം നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ബുധനാഴ്ച രാത്രി പത്ത് മണിയോടെ ഒരു ബാറിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ബാറിൽ വെച്ച് ഷാൻ എന്ന യുവാവുമായി പ്രതികൾ വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. ഇത് തടയാൻ ഇടപെട്ട സുമനെ പ്രതികൾ ലക്ഷ്യം വെക്കുകയായിരുന്നു. ബാറിൽ നിന്ന് പുറത്തേക്കോടിയ സുമനെ പിന്തുടർന്നെത്തിയ സംഘം നടുറോഡിലിട്ട് ക്രൂരമായി മർദിച്ചു. മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. സുമൻ അവശനായി വീണ ശേഷവും പ്രതികൾ മർദനം തുടരുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

റോഡിലൂടെ വന്ന യാത്രക്കാരാണ് സുമനെ ആശുപത്രിയിൽ എത്തിച്ചതെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതികൾ മദ്യലഹരിയിലായിരുന്നെന്നും ഇവരെ ചോദ്യം ചെയ്തു വരികയാണെന്നും വിഴിഞ്ഞം പോലീസ് അറിയിച്ചു.

article-image

ADWWADWDEWADS

You might also like

  • Lulu Exchange
  • Straight Forward

Most Viewed