സംസ്ഥാനത്ത് ചൂട് കനക്കുന്നു; 12 ജില്ലകളിൽ യെല്ലോ അലർട്ട്
ഷീബ വിജയൻ
കേരളത്തിൽ വരും ദിവസങ്ങളിലും കടുത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. കൊല്ലം ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസും കോട്ടയത്ത് 38 ഡിഗ്രി സെൽഷ്യസും വരെ ചൂട് കൂടാൻ സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസും തിരുവനന്തപുരത്ത് 36 ഡിഗ്രി സെൽഷ്യസും വരെ താപനില ഉയരാം.
ഈ മാസം 19 വരെയാണ് നിലവിൽ ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ഉയർന്ന ചൂടും അന്തരീക്ഷത്തിലെ ഈർപ്പവും കാരണം മലയോര മേഖലകൾ ഒഴികെയുള്ള ഇടങ്ങളിൽ അസ്വസ്ഥതയുണ്ടാക്കുന്ന കാലാവസ്ഥയായിരിക്കും. നിർജ്ജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണമെന്നും പകൽ സമയത്ത് നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു.
IKTUYTUY




