വിമാന സർവീസുകൾ പുനഃസ്ഥാപിക്കുന്നു; ജൂണോടെ 50 ലക്ഷ്യസ്ഥാനങ്ങളിലേക്ക് പറക്കാൻ ഗൾഫ് എയർ


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ ഘട്ടംഘട്ടമായി പുനഃസ്ഥാപിക്കുന്നതായി ഗൾഫ് എയർ അറിയിച്ചു. 2026 ജൂൺ മാസത്തോടെ 50-ലധികം നഗരങ്ങളിലേക്ക് സർവീസുകൾ വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവിൽ സൗദി അറേബ്യയിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രീകരിച്ചുള്ള താൽക്കാലിക നെറ്റ്‌വർക്ക് ഏപ്രിൽ 30 വരെ തുടരും.

സർവീസുകൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി നിലവിൽ റിയാദ്, ലണ്ടൻ ഹീത്രൂ, ജെദ്ദ, മസ്കറ്റ്, ദുബായ്, നെയ്‌റോബി, ലാഹോർ, ധാക്ക, ഇസ്ലാമാബാദ്, ഇസ്താംബുൾ എന്നീ പ്രധാന നഗരങ്ങളിലേക്ക് വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്. അബുദാബിയിലേക്കുള്ള സർവീസുകൾ 2026 ഏപ്രിലിൽ പുനരാരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

യാത്രക്കാർക്ക് ഗൾഫ് എയറിന്റെ വെബ്‌സൈറ്റ്, മൊബൈൽ ആപ്പ് അല്ലെങ്കിൽ അംഗീകൃത ട്രാവൽ ഏജന്റുകൾ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. അധികൃതരുമായി ചേർന്ന് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും യാത്രക്കാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും ഗൾഫ് എയർ അറിയിച്ചു.

article-image

dsfsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed