മുഖ്യമന്ത്രി ചർച്ചകളിൽ അതൃപ്തിയുമായി കോൺഗ്രസ് ഹൈക്കമാൻഡ്


ഷീബ വിജയൻ

കേരളത്തിലെ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി പദവിയെച്ചൊല്ലി നടക്കുന്ന പരസ്യമായ ചർച്ചകളിൽ അതൃപ്തി രേഖപ്പെടുത്തി ദേശീയ നേതൃത്വം. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സമൂഹമാധ്യമങ്ങളിലൂടെയല്ലെന്നും അതിന് കൃത്യമായ പാർട്ടി സംവിധാനങ്ങളുണ്ടെന്നും ഹൈക്കമാൻഡ് വ്യക്തമാക്കി. കെ. സി. വേണുഗോപാലിനെ പിന്തുണച്ച് കെ. സുധാകരൻ രംഗത്തെത്തിയതോടെയാണ് ചർച്ചകൾ സജീവമായത്. ഇതിന് പിന്നാലെ വി. ഡി. സതീശൻ, രമേശ് ചെന്നിത്തല അനുകൂലികളും സമൂഹമാധ്യമങ്ങളിൽ പോർവിളിയുമായി രംഗത്തിറങ്ങിയിരുന്നു. പാർട്ടിക്കുള്ളിലെ ഭിന്നതകളിൽ ഭൂരിഭാഗം എംപിമാരും അതൃപ്തരാണെന്നാണ് സൂചന. മുഖ്യമന്ത്രി ചർച്ചകളിൽ നിന്ന് വിട്ടുനിൽക്കാൻ നേതാക്കൾക്ക് കേന്ദ്ര നേതൃത്വം കർശന നിർദ്ദേശം നൽകി.

article-image

aes

You might also like

  • Lulu Exchange
  • Straight Forward

Most Viewed