മണ്ഡല പുനർനിർണയം: കേന്ദ്രത്തിനെതിരെ പോരാട്ടം കടുപ്പിച്ച് തമിഴ്‌നാട്


ഷീബ വിജയൻ

മണ്ഡല പുനർനിർണയം കൊണ്ടുവരാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ തമിഴ്‌നാട്ടിൽ കനത്ത പ്രതിഷേധം. മുഖ്യമന്ത്രി എം. കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ കറുത്ത വസ്ത്രം ധരിച്ചും ബില്ലിന്റെ പകർപ്പ് കത്തിച്ചുമാണ് ഡിഎംകെ പ്രതിഷേധിക്കുന്നത്. ജനസംഖ്യാ നിയന്ത്രണം ഫലപ്രദമായി നടപ്പിലാക്കിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ശിക്ഷിക്കുന്ന നടപടിയാണിതെന്ന് സ്റ്റാലിൻ ആരോപിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ രാഷ്ട്രീയ അധികാരം നൽകാനുള്ള നീക്കം ദക്ഷിണേന്ത്യയോടുള്ള അനീതിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ നീക്കവുമായി കേന്ദ്രം മുന്നോട്ട് പോയാൽ തമിഴകം സ്തംഭിക്കുന്ന രീതിയിലുള്ള വൻ പ്രക്ഷോഭം ഉണ്ടാകുമെന്ന് സ്റ്റാലിൻ മുന്നറിയിപ്പ് നൽകി.

article-image

DADSDSASADWSASADADSW

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed