ഈദ് അവധി­ ദി­വസങ്ങളി­ൽ ദു­ബൈ­യിൽ സന്ദർ­ശക പ്രവാ­ഹം


ദു­ബൈ : ഈദ് അവധി­ ദി­നങ്ങളിൽ ദു­ബൈ­യിൽ  വൻ സന്ദർ­ശക പ്രവാ­ഹമാണ് ഉണ്ടാ­യതെ­ന്ന് ദു­ബൈ­ ജനറൽ ഡയറക്ടറേ­റ്റ് ഓഫ് റെ­സി­ഡൻ­സി­ ആൻ­ഡ് ഫോ­റി­നേ­ഴ്സ് (ദു­ബൈ­ എമി­ഗ്രേ­ഷൻ­) അധി­ക്യതർ പറഞ്ഞു­. ഈ  ദി­നങ്ങളിൽ കര-നാ­വി­ക-  വ്യോ­മ മാ­ർ­ഗങ്ങളി­ലൂ­ടെ­ ദു­ബൈ­യി­ലേ­ക്ക് വരു­കയും പോ­കു­കയും ചെ­യ്തത് 815,725 പേ­രാ­ണെ­ന്ന് ദു­ബൈ­ എമി­ഗ്രേ­ഷൻ കണക്കു­കൾ പറയു­ന്നു­.

ആഘോ­ഷങ്ങളു­ടെ­ നാ­ടാ­യ ദു­ബൈ­യി­ലേ­ക്ക് ലോ­കത്തി­ന്റെ­ വി­വി­ധ ഭാ­ഗങ്ങളിൽ നി­ന്ന് ഈദുൽ ഫി­തർ ആഘോ­ഷി­ക്കാൻ എത്തി­യവരെ­ മി­കച്ച രീ­തി­യി­ലാണ് അധി­ക്യതർ രാ­ജ്യത്തേ­യ്ക്ക് സ്വാ­ഗതം ചെ­യ്തത്. മധു­ര പലഹാ­രങ്ങൾ നൽ­കി­ ഈദ് ദി­നത്തിൽ ജനറൽ ഡയറക്ടറേ­റ്റ് ഓഫ് റസി­ഡൻ­സി­ ആന്റ് ഫോ­റീ­നേ­ഴ്‌സ് അഫയേ­ഴ്‌സ് സഞ്ചാ­രി­കളെ­ വരവേ­റ്റു­. ജി­.ഡി­.ആർ.എഫ്.എ ദു­ബൈ­ മേ­ധാ­വി­ മേ­ജർ ജനറൽ മു­ഹമ്മദ് അഹ്മ് അൽ മറി­യും മറ്റു­ ഉദ്യോ­ഗസ്ഥരും പെ­രു­ന്നാൾ ദി­നത്തിൽ ദു­ബൈ­ രാ­ജ്യാ­ന്തര വി­മാ­നത്താ­വളം സന്ദർ­ശി­ക്കു­ന്നു­. ഈ മാ­സം 14 മു­തൽ 17 വരെ­യു­ള്ള അവധി­ ദി­നങ്ങളിൽ 21,508 എൻ­ട്രി­, റസി­ഡൻ­സ് പെ­ർ­മി­റ്റു­കൾ വകു­പ്പ് ഇഷ്യു­ ചെ­യ്തതാ­യി­ അൽ മറി­ അറി­യി­ച്ചു­.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed