വടക്കൻ മേഖലയിൽ സൈനികാഭ്യാസം: ജാഗ്രതാനിർദ്ദേശവുമായി ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സ്


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈൻ പ്രതിരോധ സേനയുടെ (BDF) ജനറൽ കമാൻഡ് രാജ്യത്തിന്റെ വടക്കൻ സമുദ്രമേഖലയിൽ സൈനികാഭ്യാസം നടത്തുന്നതായി അറിയിച്ചു. ഇന്നും നാളെയുമായാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്.

ഇന്ന് വൈകുന്നേരം 6:00 മണിക്ക് ആരംഭിക്കുന്ന സൈനികാഭ്യാസം തിങ്കളാഴ്ച പുലർച്ചെ 5:00 മണി വരെ നീണ്ടുനിൽക്കും. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 12,000 അടി ഉയരത്തിലായിരിക്കും പരിശീലന നടപടികൾ നടക്കുക.

പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത്, നിശ്ചയിച്ചിട്ടുള്ള സമയപരിധിയിൽ പരിശീലന മേഖലയിൽ നിന്നും വിട്ടുനിൽക്കണമെന്ന് ബന്ധപ്പെട്ട എല്ലാവരോടും ജനറൽ കമാൻഡ് അഭ്യർത്ഥിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

article-image

assdf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed