ബഹ്‌റൈനിൽ തൊഴിലില്ലായ്മ വേതനത്തിനായുള്ള 11,600 അപ്പീലുകൾ തള്ളി


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈനിൽ 2023-നും 2025-നും ഇടയിൽ സമർപ്പിക്കപ്പെട്ട തൊഴിലില്ലായ്മ വേതന അപ്പീലുകളിൽ പകുതിയിലധികവും തള്ളിയതായി പാർലമെന്ററി സമിതി റിപ്പോർട്ട്. എം.പി ജലീല അൽ സയ്യിദിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ, ആകെ ലഭിച്ച 19,281 പരാതികളിൽ 11,662 എണ്ണവും തള്ളപ്പെട്ടതായി കണ്ടെത്തി. 7,619 അപ്പീലുകൾ മാത്രമാണ് അംഗീകരിച്ചത്.

തൊഴിൽ അവസരങ്ങൾ ന്യായമായ കാരണങ്ങളില്ലാതെ നിരസിക്കുക, കൃത്യസമയത്ത് അപേക്ഷിക്കാതിരിക്കുക, പരിശീലനങ്ങളിൽ പങ്കെടുക്കാതിരിക്കുക, സ്വന്തം താൽപ്പര്യപ്രകാരം ജോലി രാജിവെക്കുക തുടങ്ങിയ കാരണങ്ങളാലാണ് അപേക്ഷകൾ നിരസിക്കപ്പെട്ടത്. 2023-ൽ 4,389 ആയിരുന്ന പരാതികളുടെ എണ്ണം 2025-ൽ 7,926 ആയി വർദ്ധിച്ചു. നിലവിൽ ഓരോ പാദത്തിലും ശരാശരി 20,000-ത്തിലധികം പേർക്ക് രാജ്യത്ത് തൊഴിലില്ലായ്മ സഹായം ലഭിക്കുന്നുണ്ടെന്നും തൊഴിൽ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

article-image

sdfsdf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed