സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ്: അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുന്നു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തനംതിട്ടയിലെ കോന്നിയിലാണ് ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചികയായ ഒമ്പത് രേഖപ്പെടുത്തിയത്. കൊട്ടാരക്കര, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി, മൂന്നാർ എന്നിവിടങ്ങളിൽ യു വി ഇൻഡക്‌സ് എട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ നിലവിൽ യെല്ലോ അലേർട്ടാണ് നൽകിയിരിക്കുന്നത്. പാലക്കാട് തൃത്താലയിൽ യു വി ഇൻഡക്‌സ് ഏഴും കളമശ്ശേരി, പൊന്നാനി, മാനന്തവാടി എന്നിവിടങ്ങളിൽ ആറും രേഖപ്പെടുത്തി.

തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് സൂര്യാതപം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. അതിനാൽ പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് നിർദ്ദേശമുണ്ട്. പുറം ജോലികളിൽ ഏർപ്പെടുന്നവർ, മത്സ്യത്തൊഴിലാളികൾ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവർ പ്രത്യേക ജാഗ്രത പാലിക്കണം. പുറത്തിറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാനും ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ധരിക്കാനും ആരോഗ്യവിഭാഗം നിർദ്ദേശിക്കുന്നു.

article-image

sdfsfd

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed