ഡൽഹി വിമാനത്താവളത്തിൽ വിമാനത്തിന് തീപിടിച്ചു: ആറ് യാത്രക്കാർക്ക് പരിക്ക്


ശാരിക l ദേശീയം

ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ ടേക്കോഫ് ചെയ്യുന്നതിനിടെ സ്വിസ് വിമാനത്തിന്റെ എൻജിന് തീപിടിച്ച് ആറ് യാത്രക്കാർക്ക് പരിക്ക്. അപകടസമയത്ത് വിമാനത്തിലുണ്ടായിരുന്ന 228 യാത്രക്കാരെയും അടിയന്തര സ്ലൈഡുകൾ ഉപയോഗിച്ച് റൺവേയിൽ നിന്ന് സുരക്ഷിതമായി ഒഴിപ്പിച്ചു.

പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വിറ്റ്സർലൻഡിലെ സൂറിച്ചിലേക്ക് പോകാനിരുന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിന്റെ എൻജിനിലുണ്ടായ സാങ്കേതിക തകരാറാണ് തീപിടിത്തത്തിന് കാരണമായതെന്ന് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നു. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.

article-image

sdfsf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed