ദുരന്തനിവാരണ പരിശീലനവുമായി ബഹ്‌റൈൻ റെഡ് ക്രസന്റ് സൊസൈറ്റി


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: മാനുഷിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സന്നദ്ധപ്രവർത്തകരുടെ സജ്ജത വർദ്ധിപ്പിക്കുന്നതിനായി ബഹ്‌റൈൻ റെഡ് ക്രസന്റ് സൊസൈറ്റി (BRCS) ദുരന്തനിവാരണത്തിലും സുരക്ഷിതമായ ഒഴിപ്പിക്കലിലും പ്രായോഗിക പരിശീലന വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. ഡിപ്ലോമാറ്റിക് ഏരിയയിലുള്ള സൊസൈറ്റി ആസ്ഥാനത്തായിരുന്നു പരിപാടി.

അടിയന്തര സാഹചര്യങ്ങളിൽ എങ്ങനെ കാര്യക്ഷമമായും സുരക്ഷിതമായും ഇടപെടാം എന്നതിലാണ് പരിശീലനം ശ്രദ്ധ കേന്ദ്രീകരിച്ചത്. ബി.ആർ.സി.എസ് ദുരന്തനിവാരണ വിഭാഗവും സാക്ഷ്യപ്പെടുത്തിയ ഫസ്റ്റ് എയ്ഡ് ട്രെയിനർമാരും ചേർന്ന് ക്ലാസുകൾ നയിച്ചു. അടിയന്തര ഘട്ടങ്ങളിൽ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനും മുൻഗണനകൾ നിശ്ചയിച്ച് വേഗത്തിൽ തീരുമാനങ്ങൾ എടുക്കുന്നതിനുമുള്ള പ്രത്യേക സെഷനുകളും വർക്ക്ഷോപ്പിന്റെ ഭാഗമായി നടന്നു.

article-image

sfgsfg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed