എഎപി വിട്ട് ബിജെപിയിലേക്ക്: രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തത് പത്ത് ലക്ഷത്തിലധികം പേർ
ശാരിക l ദേശീയം
ന്യൂഡൽഹി: ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതിന് പിന്നാലെ രാജ്യസഭാ എംപി രാഘവ് ഛദ്ദയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധം. ബിജെപി പ്രവേശനം പ്രഖ്യാപിച്ച് 24 മണിക്കൂറിനകം ഇൻസ്റ്റഗ്രാമിൽ മാത്രം പത്ത് ലക്ഷത്തിലധികം പേരാണ് അദ്ദേഹത്തെ അൺഫോളോ ചെയ്തത്. ഇന്നലെ 14.6 മില്യൺ ഫോളോവേഴ്‌സ് ഉണ്ടായിരുന്ന അക്കൗണ്ടിൽ ഇന്ന് ഉച്ചയോടെ എണ്ണം 13.5 മില്യണായി കുറഞ്ഞു. രാഘവ് ഛദ്ദയെ അൺഫോളോ ചെയ്യാൻ ആഹ്വാനം ചെയ്തുകൊണ്ടുള്ള ‘unfollowRaghavChadha’ എന്ന ഹാഷ്ടാഗ് ക്യാംപെയ്‌നും സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങായിട്ടുണ്ട്. പാർട്ടി മാറ്റത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്ന പഴയ പോസ്റ്റുകളെല്ലാം രാഘവ് ഛദ്ദ എക്‌സ് ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ നിന്ന് നീക്കം ചെയ്തിരുന്നു.
ഇന്നലെ രാഘവ് ഛദ്ദ ഉൾപ്പെടെ പഞ്ചാബിലെ ഏഴ് രാജ്യസഭാ എംപിമാരാണ് ആം ആദ്മി പാർട്ടി ബന്ധം ഉപേക്ഷിച്ചത്. അശോക മിത്തൽ, സന്ദീപ് പഥക്ക് എന്നിവരുൾപ്പെടെയുള്ള നേതാക്കൾ ബിജെപിയിൽ ചേരുകയാണെന്ന് പ്രഖ്യാപിച്ചു. ഇതോടെ രാജ്യസഭയിൽ എഎപിയുടെ അംഗബലം മൂന്നായി ചുരുങ്ങി.
dgdg



