വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നറിനിടെ വെടിവെപ്പ്: ഒരാൾ പിടിയിൽ
പ്രദീപ് പുറവങ്കര I അന്തർദേശീയം
വാഷിംഗ്ടൺ: വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നറിനിടെയുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായി യുഎസ് സീക്രട്ട് സർവീസ് അറിയിച്ചു. ശനിയാഴ്ച നടന്ന സംഭവത്തിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പത്നി മെലാനിയയും സുരക്ഷിതരാണെന്ന് അധികൃതർ വ്യക്തമാക്കി. വെടിവെപ്പിനെ തുടർന്ന് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് കെട്ടിടത്തിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു.
ആക്രമിയെ പിടികൂടിയതായും 30 ദിവസത്തിനുള്ളിൽ പരിപാടി പുനഃക്രമീകരിക്കുമെന്നും ട്രംപ് അറിയിച്ചു. ആദ്യം പരിപാടി നിശ്ചയിച്ചതുപോലെ തുടരാമെന്ന് ട്രംപ് നിർദ്ദേശിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം മാറ്റിവെക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
asfasf



