ഉന്നത ജു­ഡീ­ഷ്യറി­യിൽ‍ അഴി­മതി­യു­ണ്ടെ­ന്ന് ചെ­ലമേ­ശ്വർ‍


ന്യൂഡൽഹി : ഇന്ത്യൻ ജു­ഡീ­ഷ്യറി­യു­ടെ­ വി­ശ്വാ­സ്യത അപകടാ­വസ്ഥയി­ലാ­ണെ­ന്നും ജു­ഡീ­ഷ്യറി­യിൽ അഴി­മതി­യു­ണ്ടെ­ന്നും സു­പ്രിം കോ­ടതി­യിൽ‍ നി­ന്ന് വി­രമി­ച്ച ജസ്റ്റിസ് ചെ­ലമേ­ശ്വർ‍. സ്വതന്ത്ര ജു­ഡീ­ഷ്യറി­യി­ല്ലെ­ങ്കിൽ‍ ജനാ­ധി­പത്യത്തിന് പി­ടി­ച്ച് നി­ൽ‍­ക്കാൻ കഴി­യി­ല്ലെ­ന്നും അത്തരത്തിൽ‍ ഒരു­ ഭീ­ഷണി­യു­ണ്ടെ­ന്ന് ഇപ്പോ­ഴും തനി­ക്ക് തോ­ന്നു­ന്നു­ണ്ടെന്നും അദ്ദേ­ഹം ഇന്നലെ­ മാ­ധ്യമങ്ങൾ‍­ക്ക് നൽ‍­കി­യ അഭി­മു­ഖത്തിൽ‍ പറഞ്ഞു­.

“ജഡ്ജി­മാ­ർ­ക്ക്‌ നേ­രി­ട്ട്‌ രാ­ഷ്ട്രീ­യസമ്മർ­ദമി­ല്ല. എന്നാൽ, ചി­ല പരോ­ക്ഷ മാ­ർ­ഗങ്ങളി­ലൂ­ടെ­ അവർ­ക്കു­മേൽ സമ്മർ­ദമു­ണ്ടാ­കാം. എല്ലാ­ക്കാ­ലത്തും ഇങ്ങനെ­യു­ണ്ടാ­യി­ട്ടു­ണ്ട്. അതി­പ്പോൾ കൂ­ടു­തലാ­ണോ­ കു­റവാ­ണോ­ എന്നു­പറയാൻ സാ­ധി­ക്കി­ല്ല. ഞാൻ പറയു­ന്നത് കക്ഷി­രാ­ഷ്ട്രീ­യത്തെ­ക്കു­റി­ച്ചല്ല. എങ്ങനെ­യാണ്‌ ജഡ്ജി­മാർ പക്ഷപാ­തരഹി­തമാ­യി­ ആനു­കാ­ലി­ക രാഷ്ട്രീ­യസംഭവങ്ങളെ­ കൈ­കാ­ര്യം ചെ­യ്യു­ന്നത് എന്നതി­നെ­ക്കു­റി­ച്ചാ­ണ്. ഒരി­ക്കൽ സ്ഥാ­നമേറ്റെ­ടു­ത്താൽ നി­ങ്ങളു­ടെ­ മു­ൻ­കാ­ല ബന്ധങ്ങളോ­ താ­ൽ­പ്പര്യങ്ങളോ­ നി­ങ്ങളു­ടെ­ തീ­രു­മാ­നങ്ങളെ­ സ്വാ­ധീ­നി­ക്കാൻ പാ­ടി­ല്ല” -അദ്ദേ­ഹം പറഞ്ഞു­.

സു­പ്രീം കോ­ടതി­യി­ലെ­ ബന്ധു­ നി­യമനങ്ങൾ‍ അഴി­മതി­ക്ക് ആക്കം കൂ­ട്ടു­ന്നു­ണ്ട്. ബെ­ഞ്ചി­ലെ­ ബന്ധു­ബലം കൊ­ണ്ട് അഭി­ഭാ­ഷകർ‍­ക്ക് താ­ൽ‍­ക്കാ­ലി­ക വി­ജയമു­ണ്ടാ­കാ­മെ­ങ്കി­ലും ഏറെ­ക്കാ­ലം മു­ന്നോ­ട്ടു­പോ­കാ­നാ­വി­ല്ല. ജഡ്ജി­മാ­രു­ടെ­ മക്കളു­ടെ­ കാ­ര്യത്തി­ലടക്കം ഇത് തന്നെ­യാണ് കാ­ണു­ന്നത്. ചി­ല മുൻ ചീഫ് ജസ്റ്റി­സു­മാ­രു­ടെ­ മക്കളാ­യ അഭി­ഭാ­ഷകരു­ടെ­ ആദാ­യനി­കു­തി­ റി­ട്ടേൺ പരി­ശോ­ധി­ച്ചാൽ‍ പലതും മനസ്സി­ലാ­കു­മെ­ന്നും അദ്ദേ­ഹം പറഞ്ഞു­.

ഉത്തരാ­ഖണ്ധ് ഹൈ­ക്കോ­ടതി­ ചീഫ് ജസ്റ്റീ­സും മലയാ­ളി­യു­മാ­യ കെ­.എം ജോ­സഫി­നെ­ സു­പ്രീംകോ­ടതി­ ജഡ്ജി­യാ­ക്കി­ നി­യമി­ക്കാ­തി­രി­ക്കാൻ കേ­ന്ദ്രസർ­ക്കാർ നി­രത്തി­യ വാ­ദങ്ങൾ ന്യാ­യീ­കരണമി­ല്ലാ­ത്തതാ­ണെ­ന്നും ഇക്കാ­ര്യത്തിൽ തന്‍റെ­ നി­ലപാ­ടു­കൾ സു­പ്രീംകോ­ടതി­ കൊ­ളീ­ജി­യത്തി­ന് രേ­ഖാ­മൂ­ലം നൽ­കി­യി­ട്ടു­ണ്ടെ­ന്നും ജസ്റ്റീസ് ചെ­ലമേ­ശ്വർ പറഞ്ഞു­.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed