ഷെയ്ഖ് ഈസ ബിൻ സൽമാൻ ഹൈവേയിൽ ഗതാഗത പരിഷ്കാരം: വികസന പ്രവർത്തനങ്ങൾ പൂർത്തിയായി
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: രാജ്യത്തെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായുള്ള വൻകിട പദ്ധതിയുടെ ഭാഗമായി ഷെയ്ഖ് ഈസ ബിൻ സൽമാൻ ഹൈവേയെ ജനബിയ റോഡുമായി ബന്ധിപ്പിക്കുന്ന ടേണിംഗ് പോയിന്റിന്റെ വികസന പ്രവർത്തനങ്ങൾ പൊതുമരാമത്ത് മന്ത്രാലയം പൂർത്തിയാക്കി. സൽമാൻ സിറ്റിയിലേക്ക് പോകുന്ന വാഹനങ്ങൾക്ക് ഈ വികസനം വലിയ ആശ്വാസമാകും.
ഷെയ്ഖ് ഈസ ബിൻ സൽമാൻ ഹൈവേയിൽ നിന്ന് ജനബിയ റോഡിലേക്ക് തിരിയുന്ന വരിയിൽ രണ്ടാമതൊരു ലെയിൻ കൂടി കൂട്ടിച്ചേർത്തതായി മന്ത്രാലയം അണ്ടർസെക്രട്ടറി എഞ്ചിനീയർ ഷെയ്ഖ് മിഷാൽ ബിൻ മുഹമ്മദ് അൽ ഖലീഫ അറിയിച്ചു. ഇതിലൂടെ ഗതാഗത വേഗത 40% വരെ വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ഡ്രെയിനേജ് സംവിധാനം, സുരക്ഷാ ബാരിയറുകൾ, റോഡ് ചിഹ്നങ്ങൾ എന്നിവയും പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചിട്ടുണ്ട്. കുവൈറ്റ് ഫണ്ട് ഫോർ അറബ് ഇക്കണോമിക് ഡെവലപ്‌മെന്റിന്റെ സാമ്പത്തിക സഹായത്തോടെ ഹാജി ഹസൻ കമ്പനിയാണ് നിർമ്മാണം പൂർത്തിയാക്കിയത്.
dfgdg



