ലോകസഞ്ചാരി ഡോ. സിംഗാര വടിവേലിന് ബഹ്‌റൈനിൽ ഊഷ്മള സ്വീകരണം


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: സോളോ മോട്ടോർസൈക്കിൾ യാത്രയിലൂടെ ലോകം ചുറ്റുന്ന തമിഴ്നാട് സ്വദേശി ഡോ. സിംഗാര വടിവേലിന് ബഹ്‌റൈൻ ഭാരതി അസോസിയേഷൻ ആസ്ഥാനത്ത് ഗംഭീര സ്വീകരണം നൽകി. കഴിഞ്ഞ 25 മാസത്തിനിടെ 63 രാജ്യങ്ങൾ പിന്നിട്ട വടിവേലിനെ കാണാൻ നിരവധി പേരാണ് എത്തിയത്.

article-image

പുഗഴേന്തി നല്ലസാമിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ സ്‌കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി ജനറൽ സെക്രട്ടറി രാജ പാണ്ഡ്യൻ മുഖ്യാതിഥിയായിരുന്നു. മൈക്രോസോഫ്റ്റിലെ മുൻ സീനിയർ എക്സിക്യൂട്ടീവ് ആയിരുന്ന വടിവേൽ, തന്റെ 50-ാം വയസ്സിലാണ് ബൈക്ക് ഓടിക്കാൻ പഠിച്ചതെന്നത് ഏറെ ശ്രദ്ധേയമാണ്. മുതിർന്ന അംഗങ്ങളായ ശ്രീധർ ശിവ, അരുൺകുമാർ സാംബംഗി എന്നിവർ ചേർന്ന് അദ്ദേഹത്തെ ആദരിച്ചു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ 60 രാജ്യങ്ങൾ കൂടി സന്ദർശിച്ച് ടെക്സസിൽ യാത്ര അവസാനിപ്പിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.

article-image

dsgdg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed